വര്‍ണ്ണവൈവിധ്യങ്ങളുടെയും സാമുദായിക ഐക്യത്തിന്റെയും പ്രതീകമാണ് ഓണത്തിന്റെ വരവറിയിക്കുന്ന അത്തച്ചമയം. കൊച്ചിരാജാക്കന്മാര് തുടക്കമിട്ട അത്തച്ചമയം ഇന്ന് തൃപ്പൂണിത്തുറയുടെ ജനകീയ ആഘോഷമാണ്. കേരളത്തില്‍ ഓണാഘോഷങ്ങള്‍ സജീവമാകുന്നതും അത്തച്ചമയത്തോടാണ്.
കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ. കലകള്‍ക്കും, സംഗീതത്തിനും ഈ രാജനഗരി പ്രശസ്തമാണ്. സാംസ്ക്കാരിക നഗരമായ തൃപ്പൂണിത്തുറയെ നിറങ്ങളിലും ഉത്സവത്തിമിര്പ്പിലുമാക്കുന്ന ആഘോഷമാണ് അത്തച്ചമയം. ചിങ്ങമാസത്തിലെ അത്തംനാളിലാണ് അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭക്കാണ് അത്തച്ചമയഘോഷയാത്രയുടെ ചൂമതല. തൃപ്പൂണിത്തുറ ബോയ്സ് സ്ക്കുളിലെ അത്തം നഗറില്‍ അത്തപതാക ഉയര്‍ത്തുന്നതോടെ അത്താഘോഷത്തിനു തുടക്കമാകും.
മഹാബലിയുടെ ചമയങ്ങള്‍ അണിഞ്ഞ് ഒരാളെ മുന്നില്‍നിര്‍ത്തിയാണ് ഘോഷയാത്ര തുടങ്ങുന്നത്. കൊച്ചിരാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ രാജപ്രതിനിധിയില് നിന്നും തൃപ്പുണിത്തുറ ഹില്‍പാലസില്‍ വെച്ച് ഏറ്റുവാങ്ങുന്ന പതാകയാണ് അത്തംനഗറില്‍ ഉയര്‍ത്തുന്നത്. അത്തംനഗറില്നിന്നും പുറപ്പെടുന്ന ഘോഷയാത്രയുടെ നഗരംചുറ്റി തിരികെ ഇവിടെക്കെത്തുന്നതോടെ സമാപിക്കുന്നു. മണിക്കുറുകള്‍ നീളുന്ന ഘോഷയാത്രയില്‍ ധാരാളം കലാരൂപങ്ങള്‍ അവതരിപ്പിക്കും. മണിക്കുറുകള്‍ നീളുന്ന ഘോഷയാത്രയില്‍ ധാരാളം കലാരൂപങ്ങള്‍ അവതരിപ്പിക്കും.