ശ്രീ ശങ്കരാചാര്യർ



ഭാരത സംസ്കാരത്തിന് മൂല്യശോഷണം സംഭവിച്ചപ്പോഴെല്ലാം ചിതലെടുത്ത സംസ്കാരത്തെ ഉദ്ദരിച്ച് സമൂഹത്തില്‍ ഭാരതത്തിൻ്റെ മഹത്വത്തെ ഒന്നാമതാക്കുന്നതിനായി  ഓരോ അവതാരങ്ങള്‍ നമ്മുടെ ഭാരതത്തിൽ ജന്മമെടുത്തിട്ടുണ്ട്, അതിലൊന്നാണ് നമ്മുടെ ശ്രീ ശങ്കരാചാര്യ സ്വാമികൾ . സ്വജന്മം കൊണ്ട് കേരളത്തെയും ഭാരതത്തെയും പാവനമാക്കുകയും ലോകത്തെയും മാനവ ജന്മത്തെയും ധന്യമാക്കുകയും ചെയ്തു. ഭാരതത്തിൻ്റെ അധ്യാത്മിക ഗുരുഭൂതന്മാരില്‍ ശങ്കരാചാര്യര്‍ക്ക് മഹനീയമായ സ്ഥാനമാണുള്ളത്. അദ്ദേഹം ചിട്ടപ്പെടുതിയിട്ടുള്ള പൂജാവിധികള്‍ ആണ് നാം പാരമ്പര്യമായി ആചരിച്ചു വരുന്നത്. ഭാരത സംസ്കാരത്തെ കുറിച്ച് വളരെ വിശാലമായ ഒരു കാഴിച്ചപ്പാടാണ് ശ്രീ ശങ്കരാചാര്യ സ്വാമികളുടെത്. ഹിന്ദു സംസ്കാരത്തിന് നല്ലൊരു അടിത്തറ തന്നെയാണ് ആദി ശങ്കരൻ ഭാരതത്തിൽ പാകപ്പെടുത്തി തന്നത്. ഈ ജഗദ് ഗുരുവിൻ്റെ ജീവിത ചരിത്രം ചുരുക്കി പറയുവാൻ സാധിക്കില്ല. അതിനാൽ ഈ താളിൽ ശ്രീ ശങ്കരാചാര്യരുടെ ജീവിത ചരിത്രം ഘട്ടം ഘട്ടമായി കൊടുക്കുന്നു.

01.  ജനനവും ബാല്യകാലവും.

02. ഗുരുകുലവും കനകധാരയും.

03. സന്യാസപാതയിൽ.

04. ഗുരുവിനെ തേടി.

05. ധർമ്മദയിലെ വെള്ളപ്പൊക്കം.

06. കാശിയാത്ര.

07. കൃതികൾ.