ഭാരതത്തിൻ്റെ ആത്മാവ് എന്ന് പറയാവുന്നവയാണ് നാട്ടിലെ ഉത്സവങ്ങള്‍ ഓരോന്നും. ആചാരങ്ങളും, അനുഷ്‌ഠാനങ്ങള്‍ക്കും പുറമേ ഉത്സവങ്ങള്‍ നാടിന്റെ കലാരൂപങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ കൂടിയാണ്. നമ്മുടെ കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നതും ഈ ഉത്സവങ്ങളിലാണ്. ദേശീയ ആഘോഷമായ ഓണം തുടങ്ങി ആരാധനാലയങ്ങളുടെ ആഘോഷം വരെ കേരളീയരുടെ ജീവിതത്തിനോട് ഇഴകി ചേര്‍ന്ന ഉത്സവങ്ങള്‍, ഒരു ജനതയുടെ മുഴുവന്‍ കൂട്ടായ്‌മയുടെ ആവിഷ്‌കാരം കൂടിയാണ്. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര, രക്ഷാബന്ധൻ, ഹോളി, രാമനവമി എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവാഘോഷങ്ങള്‍. നാം ആഘോഷിക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളെ കുറിച്ചും ഉത്സവങ്ങളെ കുറിച്ചും അനുഷ്ഠാന കലകളെ കുറിച്ചും താഴെ നൽകുന്നു. അതാത് ആഘോഷങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ താളുകളുടെ വിവരണൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
01. എൻ്റെ വീട്ടിലെ ആഘോഷങ്ങൾ. |
02. ആഘോഷങ്ങൾ മലയാളമാസങ്ങളിലൂടെ. |
03. അനുഷ്ഠാന കലകൾ. |
04. വ്യത്യസ്തങ്ങളായ ക്ഷേത്ര ഉത്സവങ്ങൾ. |