ആർഷഭാരതം ഋഷികളുടെ നാടാണ്. ക്ഷേത്രങ്ങളാൽ സമ്പന്നവുമാണ്. ഭാരതത്തിൽ ഉള്ളത്ര ക്ഷേത്രങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് ഉണ്ടാകുമെന്നു തോന്നുന്നില്ല. ഒരു ദേശത്തിന്റെ എൈശ്വര്യം ആ ദേശത്തുള്ള ക്ഷേത്രത്തിന്റെ ദേവന്/ദേവത തന്നെയാണ്. ആദേശത്തിന്റെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ, കലകൾ എന്നിവയും അവിടത്തെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ പ്രശസ്തമാക്കിയിട്ടുള്ളവയാണ്. വാരണാസിയും, മധുരയും, തഞ്ചാവൂരും, തിരുപ്പതിയുമൊക്കെ നമ്മുടെ മുന്നില്‍ പ്രശസ്തമായി നിലകൊള്ളുന്നത് അവിടുത്തെ ക്ഷേത്രങ്ങളുടെ പേരിലാണ്. കേരളത്തിലും നിരവധി സ്ഥലങ്ങള്‍ ക്ഷേത്രങ്ങളുടെ പേരില്‍ പേരെടുത്തവയാണ്. ശബരിമല, ഗുരുവായൂർ, ആറ്റുകാൽ തുടങ്ങി അനേകം പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.
ഇങ്ങനെ പറയുകയാണെങ്കില്‍ ഭാരതമണ്ണിലെ ഏത് സ്ഥലമെടുത്താലും ആസ്ഥലത്തിനെ ധന്യമാക്കുന്ന കുറഞ്ഞത് ഒരു ക്ഷേത്രമെങ്കിലും കാണും എന്നതില്‍ ഒരുസംശയവും വേണ്ട.ഒരു ഉദാഹരണം പറയുകയാണെങ്കില്‍ എന്റെ നാടായ കുളത്തൂര്‍ ദേശത്തിനെ ധന്യമാക്കുന്നത് ഇവിടെത്തെ ഫണമുഖത്തമ്മ തന്നെയാണ്.
നമ്മുടെ ഭാരതമാതാവിന്റെ മണ്ണില്‍ ലക്ഷകണക്കിന് ക്ഷേത്രങ്ങള്‍ എൈശ്വര്യത്തിന്റെ പ്രതീകങ്ങളായി നിലന്നിക്കുന്നു. ഒരു വ്യക്തിക്ക് നമ്മുടെ ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിക്കുവാന്‍ തന്റെ ഒരു ആയുസ്സ് കൊണ്ട് മാത്രം മതിയാവില്ല. ഞാൻ ദർശനം നടത്തിയിട്ടുള്ള പ്രധാനക്ഷേത്രങ്ങളെ കുറിച്ചും, അവിടെത്തെ ഐതിഹ്യങ്ങളെ കുറിച്ചും, വ്യത്യസ്തമായ ഉത്സവങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങൾ "പുണ്യദർശനം" എന്ന ഈ ബ്ലോഗ്ഗിൽ ഉൾക്കൊള്ളിക്കുന്നതാണ്.