ഞാൻ ലാൽകൃഷ്ണ എസ് എസ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. ഈ ജന്മത്തിൽ ഭാരത മാതാവിന്റെ മടിത്തട്ടിൽ ജനിക്കുവാൻ സാധിച്ചതിലും ലോകത്തിലെ ഏറ്റവും മഹത്തായ ആർഷഭാരത സംസ്കാരത്തിന്റെ പിന്തുടര്ച്ചകാരന് ആയതിലും അഭിമാനം കൊള്ളുന്നു.
ഭഗവാൻ ഈ ഭാരത മണ്ണിൽ നമ്മുക്ക് ശാന്തിയും സമാധാനവും സന്തോഷവും അനുഭവിച്ച് അറിയുവാൻ വേണ്ടി, പ്രകൃതി ഭംഗി നിറഞ്ഞ് നിൽക്കുന്ന നാട്ടിലും കാട്ടിലും മലയിലും എല്ലാം മനോഹരമായ കരിങ്കൽശിലകളിലും മറ്റും പണി തീർത്ത ധാരാളം ക്ഷേത്ര സമുച്ചയങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോക്കെ ആസ്വദിച്ച് കാണാൻ ആകെ കുറച്ച് സമയമേ തന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഉള്ള സമയം നമ്മുക്ക് ഈ തീർത്ഥയാത്രകളിൽ ആനന്ദം കണ്ടെത്തി ജീവിക്കാം. യാത്രകൾ ഇല്ലെങ്കിൽ എന്ത് ജീവിതമാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ച് നോക്കുക. നമ്മുക്ക് മുന്നിലുള്ളത് ഈ ഒരു ചെറിയ ജീവിതമാണ്, പക്ഷേ ഈ കാലയളവിൽ വലിയ കാഴ്ചകൾ ആണ് നമ്മളെ കാത്തിരിക്കുന്നത്. ആ കാഴ്ചകൾ ഭക്തിയോടെ ആസ്വദിച്ചും തേടിയും ഞാൻ എൻ്റെ തീർത്ഥയാത്ര തുടരുന്നു....