മാസ്തികട്ടയിലെ വനദുര്‍ഗ്ഗാ



മഹാരണ്യകമായിരുന്ന കൊല്ലൂരിന്റെ വനസംരക്ഷകരായ ദേവതമാര്‍ കുടിയിരിക്കുന്ന തുറസ്സായ ക്ഷേത്രം. അതാണ് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതമോതൂന്ന മാസ്തികട്ട. മേല്‍ക്കൂരയില്ലാതെ വാഴുന്ന വനദേവതമാരെ ശിലാവിഗ്രഹത്തിലും തടിയിലും കുടിയിരുത്തിയിട്ടുണ്ട്.

മൂകാംബികയിലേക്ക് വാഹനത്തില്‍ പോകുമ്പോള്‍ റോഡിന്റെ ഇടതു വശത്താണ് ഈ ക്ഷേത്രം. മുരുകന്‍,വനദുര്‍ഗ,നാഗങ്ങള്‍ എന്നീ പ്രതിഷ്ഠകള്‍ ഇവിടെ കാണാം. കേരളത്തിലെ കാവുകളുടെ പ്രതീതി ജനിപ്പിക്കുന്ന ഇവിടെ തൊഴാന്‍ വാഹനങ്ങളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഈ ക്ഷേത്രത്തില്‍ നിര്‍ത്തി കാണിക്കയര്‍പ്പിച്ച് തൊഴുത് കുങ്കുമവും ഭസ്മവും പ്രസാദായി വാങ്ങിച്ചാണ്  യാത്ര തുടരുന്നത്. വലിയ വൃഷങ്ങളുടെ തണലില്‍ സര്‍വ്വശക്തിയോടെ വിളങ്ങുന്ന വനദുര്‍ഗയെ പ്രാര്‍ത്തിച്ചാല്‍ ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യം ലഭിക്കുന്നു.