ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം


തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉള്ളൂർ ബാാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. കിഴക്കു ദർശനമായി ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ്.


നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. പുറത്തുള്ള അയ്യപ്പന്റെ ആയിരുന്നു ഈ ക്ഷേത്രം. പക്ഷേ ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തന്റെസോദരനായ ബാലസുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് അരുള്‍ ചെയ്യതു .അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്ർതിഷ്ഠിച്ചത്.

ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൽ കൊണ്ട് അലംകൃതമാണ്.

ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ വിരാജിക്കുന്നു. ഭഗവാന്റെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാനുള്ള പ്രതീകമായിട്ട് പ്രതിഷ്ഠയുമായി അഭേദ്യബന്ധമുള്ള ഭഗവാന്റെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.
ഇവിടെ ദിവസേന അഞ്ച് പൂജകളും മൂന്ന് ശീവേലികളും നടത്തിവരുന്നു. ശാസ്താവ്, ഗണപതി, ശിവൻ, നാഗങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.