കാവല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം


കാവല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പട്ടത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസം ബോർഡിന് കീഴിലാണ്. ഇവിടെത്തെ പ്രധാന ദേവൻ ബാല സുബ്രഹ്മണ്യസ്വാമിയാണ്. ദേവൻ കിഴക്കോട്ട് ദർശനം നൽകി ഭക്തരെ കാക്കുന്നു. ഇവിടെത്തെ ശ്രീകോവിൽ വട്ടത്തിലാണ്. ഗണപതിയും ശാസ്താവും നാഗരും ആണ് ഇവിടെത്തെ ഉപദേവത്മാർ. രാവിലെ 5:30 നടതുറക്കുകയും 10:30 ന് നട അടയ്ക്കുകയും ചെയ്യുന്നു. വൈകുന്നേരം 5.00 തുറക്കുന്നനട സന്ധ്യാ ദീപാരാധക്കു ശേഷം 7.00 മണിക്ക് അടയ്ക്കുന്നു. ഇവിടെത്തെ പ്രധാന ഉത്സവങ്ങൾ തൈപ്പൂയവും സ്കന്ദഷഷ്ഠിയുമാണ്.