ശങ്കരാചാര്യനെ ചികിത്സിച്ച ദേവസേനാപതി
*****************************************
തിരുച്ചെന്തൂര്‍ ദേവനെ പ്രകീർത്തിച്ച് ശ്രീ ആദി ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ഉവിടെ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ശങ്കരാചാര്യർ സുബ്രഹ്മണ്യ ഭുജംഗം രചിക്കാൻ ഉണ്ടായ ഐതീഹ്യത്തിലേക്ക് ഒന്ന് കടക്കാം.
ഭാരതമെങ്ങും അദ്വൈത വേദാന്ത പ്രചരാണാർത്ഥം സഞ്ചരിച്ച ശങ്കരാചാര്യസ്വാമികൾക്ക് ധാരാളം ശത്രുകൾ ഉണ്ടായിരുന്നു. അവരിൽ പ്രമുഖൻ അഭിനവ ഗുപ്തനായിരുന്നു. അങ്ങനെ അഭിനവ ഗുപ്തൻ ശ്രീ ശങ്കരാചാര്യരെ തകർക്കുന്നതിനായി ആഭിചാരം ചെയ്തു. അതിൻ്റെ ഫലമായി സ്വാമിക്ക് കഠിനമായ ശ്വാസതടസ്സം ഉണ്ടായി. കൂടാതെ ശരീരവേദനയും. അങ്ങനെ ഇരിക്കെ ശ്രീ പരമശിവൻ പ്രത്യക്ഷനായി സ്വാമിയോട് തിരിച്ചെന്തൂർ സുബ്രഹ്മണ്യനെ അഭയം തേടാൻ നിർദ്ദേശിച്ചു. അങ്ങനെ അവിടെയെത്തിയ ശങ്കരാചാര്യസ്വാമികൾ കുമാരനെ പാടിപ്പുകഴ്ത്തി. അതാണ് പ്രസിദ്ധമായ സുബ്രഹ്മണ്യ ഭുജംഗം. മഹാനുഭാവനായ് സ്വാമിയുടെ മുമ്പിൽ ദേവസേനാധിപതി പ്രത്യക്ഷനായി തൻ്റെ വിശിഷ്ടമായ ഇലവിഭൂതി ദേഹത്ത് പൂശിക്കൊടുത്തു. അങ്ങനെ അദ്ദേഹം പൂർണ്ണ സുഖവാനായി സുബ്രഹ്മണ്യ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു. അതിനാൽ സുബ്രഹ്മണ്യ ഭുജംഗം ജപിക്കുന്നത് രോഗശാന്തിക്ക് ഉത്തമമാണ്.