പമ്പാ ശ്രീ ഗണപതി ക്ഷേത്രം.


മലകയറ്റം തുടങ്ങുന്നതിനു മുമ്പായി നാളികേരമുടച്ച് പമ്പാ ഗണപതിയെ കണ്ടു വണങ്ങണം. കെട്ടു നിറയ്ക്കാത്തവർക്ക് ഗണപതി ക്ഷേത്രത്തിൽ കെട്ടു മുറുക്കാവുന്നതാണ്. വിഘ്നേശ്വരനോടൊപ്പം ഉപദൈവങ്ങളായ നാഗരാജാവ്, പാർവതി, ആദിമൂലഗണപതി, ഹനുമാൻ, ശ്രീരാമൻ, എന്നീ ക്ഷേത്രങ്ങളിലും തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹവും വാങ്ങി വേണം മലകയറാൻ.