ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം. ഭക്തര്‍ അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ശ്രീകൃഷ്ണ ജയന്തി, കൃഷ്ണാഷ്ടമി,ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളിൽ ആഘോഷിക്കുന്നു. ജന്മാഷ്ടമി ദിനത്തിൽ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങൾ ജപിക്കുന്നത് സാധാരണ ദിനത്തിൽ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നൽകും. അന്നേ ദിവസം ഭഗവൽ നാമങ്ങൾ കഴിയാവുന്നത്രയും തവണ ചൊല്ലുന്നത് അത്യുത്തമം.
ശ്രീകൃഷ്ണജയന്തി ദിവസം എല്ലാ കൃഷ്ണ ക്ഷേത്രങ്ങളിലും കാഴ്ച ശീവേലി, വിശേഷാല്‍ പൂജകള്‍, വേദപാരായണം, ഭാഗവത പാരായണം, ഭജന, ഉറിയടി, പഞ്ചവാദ്യം ഗജവീരന്മാര്, പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, അലങ്കാര പൂജ, ആനയൂട്ട്, പഞ്ചരത്ന കീര്‍ത്തനാലാപനം, അന്നദാനം എന്നിവ നടത്താറുണ്ട്.
ബാലഗോകുലത്തിൻ്റെ മഹാശോഭ യാത്ര.
പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണൻമാർ നിരത്തിലിറങ്ങുന്ന ദിനം. തെരുവീഥികളെ അമ്പാടിയാക്കി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 7500 ശോഭായാത്രകളാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സംഘടിപ്പിക്കുന്നത്. ഈ വർഷം (2019) കോഴിക്കോട് നടന്ന മഹാ ശോഭായാത്രാ സംഗമം ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്തത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷപൂജ ചടങ്ങും ഗോപൂജ ചടങ്ങും നടന്നു. ഗോപൂജയിൽ മഞ്ഞപട്ടാട കൊണ്ട് അലങ്കരിച്ച ഗോമാതാവിനെ ഭക്ഷണവും വെളളവും നൽകി യഥാവിധി പൂജിക്കുന്നു. ആരതിയും ഉഴിയുന്നു. തുടർന്ന് കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങളും അരങ്ങേറുന്നു.
ഉണ്ണിക്കണ്ണന്മാർ വേഷഭൂഷകളോടെ നഗരവീഥികളിൽ നിറഞ്ഞു.കൃഷ്ണന്റെ അവതാര ലീലകൾ അനുസ്മരിപ്പിക്കുന്ന നിശചല ദൃശ്യങ്ങളും ഭജനസങ്കീർത്തനങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടി. അതിരുകളില്ലാത്ത ലോകം മതിലികളില്ലാത്ത മനസ്സ് എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ ശോഭായാത്ര സംഘടിപ്പിച്ചത്. അതിരുകളില്ലാതെ സൗഹൃദങ്ങൾ പൂക്കുന്ന ഒരു നാളേക്കായി.. മനസ്സിനുള്ളിലെ വേർത്തിരിവിന്റെ മതിലുകൾ തകർത്തെറിഞ്ഞു ഒരുമയുടെ, സ്നേഹത്തിന്റെ, ഭക്തിയുടെ നിറവിൽ ശ്രീകൃഷ്ണ മന്ത്ര ജപങ്ങളുമായി ശോഭയാത്രയിൽ നമുക്കും പങ്കുചേരാം...