ചൊല്ലുക ചൊല്ലുക പാവന മന്ത്രം ഓം പരാശക്ത്യൈ നമഃ |
എല്ലാവർക്കും തുണയാകുന്ന അമ്മ ഐതിഹ്യരൂപത്തിൽ എല്ലാ ദേശക്കാർക്കുമുണ്ട്... ഓരോ ദേശക്കാർക്കും ഹൃദയത്തിൽ പ്രതിഷ്ഠിതമായ ഈ ദേശദേവതയായ അമ്മയെ സ്മരിച്ചു കൊണ്ടല്ലാതെ ഒരു ദിനവും ആരംഭിക്കാനാവില്ല. ഇതുപോലെയാണ് എനിക്ക് എന്റെ ഫണമുഖത്തമ്മ...... ഫണമുഖത്തമ്മ സർവ്വാഭീഷ്ട ദായിനിയാണ്. ഒരു വാത്സല്യനിധിയായ അമ്മ തന്റെ മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന പോലെ, വിളിച്ചാൽ വിളികേൾക്കുന്ന ഫണമുഖത്തമ്മ തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്നു. ഭക്തരുടെ ദുരിതങ്ങളും ആവശ്യങ്ങളും ദേവിക്കറിയാം. അവിടെ ഒന്നും നമ്മൾ ആവശ്യപ്പെടേണ്ടതില്ല. തികഞ്ഞ ഭക്തിയോടെ മനസ്സ് അർപ്പിച്ച് പ്രാർത്ഥിച്ചാൽ മതിയാകും. അതിനാൽ തന്നെ ആദിപരാശക്തിയായ ഫണമുഖത്തമ്മ കുടികൊള്ളുന്ന കുളത്തൂർ ശ്രീ ഫണമുഖത്ത് ദേവീക്ഷേത്രത്തെ കുറിച്ചു തന്നെയാവട്ടെ ആദ്യ വിവരണം. ക്ഷേത്ര ഐതീഹ്യവും, ചരിത്രവും ഇവിടെത്തെ പ്രധാന ഉത്സവങ്ങളെ കുറിച്ചെല്ലാം നിങ്ങൾക്ക് അറിയുവാൻ, താഴെ കോളത്തിൽ പറഞ്ഞിരിക്കുന്നവയിൽ ക്ലിക്ക് ചെയ്താൽ മതിയാവും.