കീർത്തനങ്ങൾ


01. കീർത്തനം ഒന്ന്
---------------------------------------------

അമ്മയല്ലാതൊരു ദൈവവുമില്ലല്ലോ
അമ്മേയനുഗ്രഹമേകുകില്ലേ...

കുളത്തൂർവാഴും കീർത്തിയെഴുമമ്മേ
ഫണമുഖത്തമ്മേ തുണക്കുകില്ലേ...

വിളിച്ചാൽ വിളികേൾക്കുന്നോരമ്മയും
ഫണമുഖത്തമ്മത്തന്നെയല്ലോ...

ഇരുമുടിയായി നിലക്കൊള്ളുന്നോരമ്മയെ
ഭക്തജനപ്രിയേ ശ്രീഭദ്രയമ്മേ...

ഇഹപരദുഃഖങ്ങൾ നീക്കണമേ ദേവി
ഈരേഴുലോകത്തിന്നാധാരം നീ...

ഋതുകൾക്കാധാരം അമ്മയല്ലേ
എന്തിലുമേതിലുമമ്മയല്ലോ...

പട്ടും താലിയും കുങ്കുമവും നൽകിടാം
ഫണമുഖത്തമ്മേ അനുഗ്രഹിക്കു...

തെറ്റിപ്പൂമാല കോർത്തു ഞാൻ തന്നിടാം
അമ്മതൻ തൃപ്പാദങ്ങൾ കുമ്പിടുന്നേ...

അമ്മതൻ നാമങ്ങൾ നിത്യവും ചൊല്ലുവാൻ
ശക്തിനൽകിടൂമെൻ ശ്രീദുർഗ്ഗാദേവീ...

എന്നുമെൻ മുന്നിൽ തിരുമുടിയായ്
എൻ നയന സാഫല്യമേകീടണമമ്മേ...