ചാമുണ്ഢി ഹില്‍



മൈസൂരില്‍ നിന്നും 12  കി.മി. അകലേയാണ് പ്രശസ്തമായ ചാമുണ്ടി ഹില്‍ ഹില്ലിലെക്കുള്ള വളവു തിരിവ് റോഡു കയറുമ്പോള്‍ തന്നെ അങ്ങകലെ താഴ്വാരത്തില്‍ വൈദ്യുത ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന മൈസുരിന്റെ വര്‍ണഭംഗി എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ചയാണ്. പര്‍വ്വതത്തില്‍ കയറുന്നതിനു പടികളുണ്ടാക്കിയിട്ടുണ്ട്‌. പര്‍വ്വതത്തില്‍ ഒരു മതില്‍ക്കെട്ടിനുള്ളില്‍ മഹിഷാസുരന്റെ മൂര്‍ത്തി ഇരിക്കുന്നു. അതിനു കുറച്ചു മുന്നിലായിട്ടാണ്‌ ചാമുണ്ഡീദേവീക്ഷേത്രം. കുറച്ചു വാതിലുകള്‍ക്കുള്ളിലാണ്‌ ദേവിവിഗ്രഹം. ഈ ക്ഷേത്രത്തില്‍ നിന്നു കുറച്ചകലെ ഒരു പ്രാചീനശിവക്ഷേത്രം കാണാം. ക്ഷേത്രത്തിനുള്ളില്‍ത്തന്നെ പാര്‍വ്വതീക്ഷേത്രവുമുണ്ട്‌. പ്രദക്ഷിണത്തില്‍ ഉപദേവ വിഗ്രഹങ്ങളും കാണാം.


മൈസൂര്‍ രാജാക്കന്മാരുടെ കുലദേവതയായ ചാമുണ്ടേശ്വരിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മൈസൂര്‍ കൊട്ടാരത്തില്‍ നിന്നും 3  കി.മി. അകെലെമെയുള്ളൂ ആയിരം മീററര്‍ ഉയരമുള്ള ഈ കുന്നിന്‍ മുകളിലേക്ക് കയറുന്നതിനു ആദ്യം 1180 കരിങ്കല്‍ പടവുകള്‍ തീര്‍ത്തിരുന്നു. പിന്നീടാണ് 12 കി.മി. ദൈര്‍ഘ്യമുള്ള റോഡ്‌ തീര്‍ത്തത്  1664 ല്‍ ദൊഢ രാജ വോഡയാര്‍ രാജാവിന്റെ കാലത്താണ് കരിങ്കല്‍ പടവുകളുടെ നിര്‍മ്മാണം ആരംഭിച്ചത്.  600 മത്തെ പടവിനു സമീപമാണ് പ്രശസ്ത്ത മായ നന്ദി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.


ഇതേ കാലയളവില്‍ തന്നെ നിര്‍മ്മിച്ച ഈ മനോഹര പ്രതിമയ്ക്ക് 16   അടി ഉയരവും 25 അടി വീതിയും ഉണ്ട്. ഇപ്പോള്‍ ഇവിടേക്കും റോഡ്‌ സൗകര്യം നിലവിലുണ്ട്. രണ്ടു ക്ഷേത്രങ്ങളാണ്  കുന്നിന്‍ മുകളിലുള്ളത്. മഹാബാലേസ്വര ക്ഷേത്രവും ,ചാമുണ്ടേശ്വര ക്ഷേത്രവും .  ഇത് പ്രധാന തീര്‍ത്ഥാടന കേന്ദ്രം കുടിയാണ്‌. ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ കൂററ൯ ഗോപുരം 1827 ല്‍ കൃഷ്ണ രാജ വോഡയാര്‍ രാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്. ക്ഷേത്രത്തിനു പുറകിലായി മൈസൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായ രാജേന്ദ്ര വിലാസവും കാണാം. ഇന്ന് ഇത് ഹോട്ടല്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ആരോഗ്യ സംരക്ഷണത്തി നായി ചാമുണ്ടി ഹില്ലിലെക്കുള്ള പടികള്‍ അതിരാവിലെ കയറി ഇറങ്ങുന്നത് മൈസൂര്‍ കാരുടെ ഹോബിയായി മാറിയിട്ടുണ്ട് .രാവിലെ നിരവധി പേര്‍ പടി കയറി ഇറങ്ങുന്നത് നമുക്കും കാണാവുന്നതാണ്.അതി രാവിലെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ക്ഷേത്രവും പരിസരവും കാണാന്‍ നല്ല ചന്തമാണ്.