4. തിരുനന്ദിക്കര ശ്രീ മഹാദേവക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
തൃപ്പരപ്പ് ശ്രീ മഹാദേവനെ തൊഴുതുവണങ്ങി നാലാം ശിവാലയത്തിലേക്കുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നു കുലശേഖരം വഴി 10 കി.മി സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം. ഇരുൾ നിറഞ്ഞ രാത്രിയെ വകവെയ്ക്കാതെ ഒരു യാത്ര. നാലാം ശിവാലയത്തെ ലക്ഷ്യമാക്കിയുള്ള ഈ യാത്രാ ലക്ഷ്യസ്ഥാനത്തിലേക്ക് അടുക്കുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നത് ഒരു ടണൽയാത്രക്കു വേണ്ടിയാണ്. അങ്ങനെ ആറടി ഉയരവും മൂന്നടി വീതിയുമുള്ള ടണലിലേക്ക് പ്രവേശിക്കുമ്പോൾ, ഗോവിന്ദാ ഗോപാലാ ജപമന്ത്രത്തിന്റെ ധ്വനിയും ഇരട്ടിക്കുന്നു. ഈ യാത്രക്കിടയിൽ ടണലിന് മുകളില്‍ ഇരമ്പിപ്പോകുന്ന പേച്ചിപ്പാറ കനാലില്‍ നിന്നും നെറുകയില്‍ ശീതജലം ഊറിവീഴുന്നത് മുന്നോട്ടുള്ള യാത്രക്ക് ഒരു ഉന്മേഷം തന്നെ തരുന്നു. അങ്ങനെ ടണൽ യാത്ര കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിടുമ്പോൾ നാം നാലാം ശിവാലയമായ തിരുനന്ദിക്കരയിൽ എത്തിച്ചേരുന്നു. 12 ശിവാലയങ്ങളിലും തികച്ചും കേരളിയ വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിക്കപ്പെട്ടതാണ് ഈ ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീ പരമേശ്വരന്‍ നന്ദികേശ്വര രൂപത്തിലാണ് വാണരുളുന്നത്. ഇവിടെത്തെ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. ആദ്യ ശിവാലയ ഓട്ടക്കാരൻ ഓടി ഈ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയത്താണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്.
ശിവക്ഷേത്രത്തിനു 50 മീറ്റർ വടക്കുകിഴക്ക് ഭാഗത്തായി ഒരു മലയും അതിൽ ശിവലിംഗ പ്രതിഷ്ഠയോടു കൂടിയ ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഈ മലയെ പൊരിക്കപ്പാറ, ഉളുപ്പൻ പാറ, ഉന്തു പാറ എന്നെല്ലാം വിളിച്ചു വരുന്നു. ഈ പറയ്ക്കുള്ളിലാണ് ഗുഹാക്ഷേത്രം ഉള്ളത്. വടക്ക് ഭാഗത്ത് കൂടി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചാൽ പടിഞ്ഞാറു ഭാഗത്തു കാണുന്ന മറ്റൊരു ഗുഹയിൽ കിഴക്ക് ദർശനമായ ഒരു ശിവലിംഗ പ്രതിഷ്ഠ കാണാൻ സാധിക്കുന്നു. ഈ ഗുഹാക്ഷേത്രം രാജരാജ ചോഴനാൽ നിർമ്മിതമാണ് എന്ന് ചരിത്ര രേഖകൾ പറയുന്നു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിത്തരുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച തിരുനന്തിക്കര ശാസനം ഈ പാറയുടെ ഇരുവശങ്ങളിലും കൊത്തി വച്ചിട്ടുണ്ട്.

5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
തിരുനന്തിക്കരയിലെ നന്ദികേശ്വര ദർശനം കഴിഞ്ഞ് കുലശേഖരം - പെരുഞ്ചാണി റോഡിലൂടെ 8 കി.മി സഞ്ചരിച്ചാല്‍ മഹേന്ദ്രഗിരിയിൽ നിന്നുത്ഭവിച്ചെത്തുന്ന പയസ്വിനി നദീതീരത്തുള്ള അഞ്ചാം ശിവാലയമായ പൊന്മനയിലെത്താം. ഇവിടെ ശ്രീ മഹാദേവൻ തിമ്പിലേശ്വരൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പണ്ടു കാലത്ത് പശുക്കളെ മേച്ച് ജീവിച്ചിരുന്ന ഒരു സാധാരണകാരനാണ് തമ്പിലൻ. ഒരിക്കൽ ഇയാൾ പശുക്കൾക്ക് പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ അരിവാൾ ഒരു കല്ലിൽ കുരുങ്ങി. ആ അരിവാൾ വലിച്ചെടുത്തപ്പോൾ അതിൽ രക്തത്തിന്റെ പാട് കണ്ടതിനാൽ ആ ഭാഗത്തെ കാട്ടുച്ചെടികളും വള്ളികളും വകഞ്ഞുമാറ്റി. അപ്പോൾ അയാൾക്ക് അവിടെ കാണാൻ സാധിച്ചത് രക്തം വാർന്നു കൊണ്ടിരിക്കുന്ന ഒരു ശിവലിംഗത്തെയാണ്. അദ്ദേഹം ഉടൻ തന്നെ ഭഗവാനെ അവിടെ കടിയിരുത്തി പൂജിക്കാൻ തുടങ്ങി. കാലക്രമത്തിൽ തിമ്പിലാൻ കുടി മഹാദേവൻ തമ്പിലേശനായി അറിയപ്പെട്ടു. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതായി ചരിത്രം പറയുന്നു.

6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
പൊന്‍മനയിലെ തമ്പിലേശ്വര സന്നിധിയിൽ നിന്നു വലിയാറ്റുമുഖം വഴി 11 കിലോമീറ്റര്‍ സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിൽ എത്തിയാൽ അവിടെ നിന്ന് 1 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ച് ആറാം ശിവാലയമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം. ഇവിടെ എത്തുമ്പോഴേക്കും ഇരുൾ നിറഞ്ഞ പാതകളെ വകഞ്ഞുമാറ്റി കൊണ്ട് പ്രഭാത കിരണം വന്നെത്തി കഴിയും. പ്രഭാതത്തിലെ സൂര്യപ്രഭ ഏറ്റുവാങ്ങി പരന്നു കിടക്കുന്ന നെല്‍വയലുകള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ക്കുമിടയിൽ ആറാം ശിവാലയം സ്ഥിതിചെയ്യുന്നു. അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതില്‍ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാന്‍ കാരണം.
ഈ ക്ഷേത്രത്തിലെ മൂർത്തി ഭാവം കിരാതമൂർത്തിയാണ്. അതായത് അർജ്ജുനന് പാശുപതാസ്ത്രം കൊടുക്കുന്നതിന് മുമ്പത്തെ ശിവഭാവത്തിലുള്ള പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും വലിയ കാലഭൈരവ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശിവ ഭഗവാന്റെ ഉഗ്രരൂപത്തിലെ ഒരു ഭാവമാണ് കാലഭൈരവൻ.

7. കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *
പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴാം ശിവാലയമായ കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരാം. ഈ ക്ഷേത്രം പത്മനാഭപുരം കൊട്ടാരത്തിന്റെ കിഴക്കു ഭാഗത്തായി പരിലസിക്കുന്നു.
മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ച ഈ ക്ഷേത്രത്തിൽ തഞ്ചാവൂർ ശില്പകലയുടെ ചാരുത നിറഞ്ഞു നിൽക്കുന്നു. ഇവിടെ ശിവ ഭഗവാൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പാര്‍വതീസമേതനായ ശിവപ്രതിഷ്ഠയാണിവിടെ ഉള്ളത്. ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ പാര്‍വ്വതീ ദേവിയുടെ പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്. ഇവിടെ പാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. ഇവിടെ വിസ്തിർതമായ ഒരു തീർത്ഥകുളവും നടുവിൽ ഒരു കൽമണ്ഡപവും കാണാൻ സാധിക്കും. ഏഴു നിലകളുള്ള ക്ഷേത്രഗോപുരം ഈ ക്ഷേത്രത്തിന്റെ രാജപ്രതാപത്തെ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്തുവര്‍ഷം 1744-ല്‍ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ്ശില്പ ഭംഗിയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാം സാധിക്കുന്നു. ഇവിടെത്തെ ശ്രീരാമസ്വാമി ക്ഷേത്രം മരത്തില്‍ കൊത്തിവെച്ച രാമായണ കഥയാല്‍ പ്രസിദ്ധമാണ്.
തുടരും...🙏